Rafta rafta
Last updated
Last updated
🎸🎻 ഗസൽ / ഗീത് മാല 🎤🎧
ഗാനം 173 *രഫ്ത രഫ്ത ആലാപനം: മെഹ്ദി ഹസൻ വരികൾ: തസ്ലിം ഫാസ്ലി
Rafta rafta woh meri hasti ka saamaan ho gaye, *Pehlay jaan, phir jaan-e-jaan, phir jaan-e-jaana ho gaye
നിഗൂഢവും അനുക്രമവുമായി (പടിപടിയായി ) അവളെന്റെ ജീവിതത്തിന്റെ (സ്വത്വത്തിന്റെ ) ഭാഗമായിത്തീർന്നു. ആദ്യം ജീവനായി, പിന്നെ ജീവന്റെ ജീവനായി, പിന്നീടെന്റെ ഏറ്റവും പ്രിയപ്പെട്ടതായി അവൾ മാറി
Din-b-din badthi gayii is husn ki raaniyaan. *Pehlay Gul, phir gul-badan, phir gul-badamaan ho gaye
ദിനംപ്രതി അവളുടെ സൗന്ദര്യകാന്തി വർധിച്ചു കൊണ്ടേയിരിക്കുന്നു; ആദ്യം ഒരു പൂവിതളായി, പിന്നെ പനിനീർ പൂവായി, പിന്നെ ഒരു പൂന്തോട്ടമായവൾ മാറി
Aap to nazdeek say nazdeek-tar aatay gaye *Pehlay dil, phir dilruba, phir dil kay mehmaan ho gaye
നീ എന്നോട് അടുത്തു കൊണ്ടേയിരിക്കുന്നു. ആദ്യം ഹൃദയമായി, പിന്നെ എന്റെ ഓമനയായി, പിന്നെ ഹൃദത്തിനൊരു വിശിഷ്ടാതിഥിയായി
Pyar jab had se badha saare taqalluf mit gaye *Aap se phir tum huye phir tu ka unwaan hogaye
പ്രണയം അതിന്റെ എല്ലാ അതിരുകളും കീഴടക്കിക്കഴിയവെ എല്ലാ ഔപചാരികതകളും മായ്ക്കപ്പെട്ടു; താങ്കൾ നിങ്ങളെന്നായി പിന്നെ നീയെന്ന വിളിയായി മാറി
NB : വരികളിൽ കോപ്പിയടി ആരോപിക്കപ്പെട്ടിട്ടുണ്ട്. മെഹ്ദി സാബ് തസ്ലിം ഫാസ്ലിയുടെ ഈ വരികളാണ് പാടിയിരിക്കുന്നത്
🎼🎼 ഷബീർ രാരങ്ങോത്ത് 🎻🎸