The kind of days we conquer the world | Post Event Depressions
ലോകം കീഴടക്കിയ വൈകുന്നേരങ്ങളെ പറ്റി നിങ്ങൾ ഓർത്തിട്ടുണ്ടോ
That you have done what you thought you never can
അഭിനന്ദനങ്ങളുടെ ഇടയിൽ നിന്നും മുറിയിലേക്ക് ഉള്ള മടങ്ങി വരവുകളെ
എണ്ണമറ്റ ദിനങ്ങളുടെ അവസാനത്തിലുള സുദീർഘമായ കുളിയ്ക്കും ഉറക്കത്തിനും ശേഷം
പതിവുണ്ടായിട്ടും പഞ്ചസാര ഒന്നും ഇടാതെ ഒരു കട്ടൻ ചായയും കുടിച്ചോണ്ട് ബാൽക്കണിയിലെ ആ നില്പില്ലെ
ആകാശം ചുവപ്പു മാറി കറുപ്പണിയാൻ നിക്കണ ആ സമയം,
ആ സമയത്തെ പറ്റിയാണ് എനിക്ക് നിങ്ങളോട് സംസാരിക്കാൻ ഉള്ളത്
ലോകം കീഴടക്കിയ വൈകുന്നേരത്തെ ഏകാന്തത അതിനെ നിങ്ങൾ എങ്ങനെയാണ് തരണം ചെയ്‌യാറെന്നു
ഇനി ഒന്നും ചെയ്യാൻ ഇല്ലായ്മയെ, ദിവസങ്ങളിടെ ഓട്ടത്തിൽ വരണ്ടുപോയ നിങ്ങളിലെ നിങ്ങളെ
ലോകം കീഴടക്കിയ വൈകുന്നേരങ്ങളിലെ ഏകാന്തത പോലെ നിർവികാരമായ സന്ധ്യകൾ.
എനിക്ക് തോന്നുന്നു നമ്മളൊക്കെ ഓരോ പട്ടികുട്ടികളെ വളർത്തണം
Hachiko നെ പോലത്തെ, അതിനെങ്ങനാ കൂടെ ഉള്ള ഒരു പട്ടിക്കും പട്ടി കുട്ടിനെ വളർത്താൻ പോയിട്ട് ഓമനിക്കാൻ തന്നെ അറീലാ.
ഇതോണ്ടൊക്കെയാണ് ഞാൻ പറയാറ് നിങ്ങളീ ലോകം കീഴടക്കാൻ ഒന്നും പോകണ്ടാന്നു
ഏതേലും ഒരു കമ്പനീൽ ആരേലും പറയണത് കേട്ട് എന്തേലും ഒക്കെ ചെയ്തു വൈകുന്നേരമാക്കിക്കോ
ലോകം നന്നാക്കൽ ഒക്കെ എടങ്ങാറാണ് ബ്രോ @meharmp
Last updated