Curl up to someone
ചുരുണ്ടുകൂടാനുള്ള ഇടങ്ങൾ
എന്താണ് ആൾക്കാർക്ക് വേണ്ടതെന്നു അറിയോ. എന്താണ് അവനവന്റെ ജീവിതത്തിൽ നടക്കുന്നതെന്ന് മനസിലാകാതെ വരാറില്ലേ, അപ്പൊ.
സ്ഥിരം ആൾക്കാരിൽ നിന്നും സൊ കോള്ഡ് റൂട്ടീനിൽ നിന്നും ഒരു മാറ്റം വേണംന് തോന്നുമ്പോൾ.
മനസ്സും തലയും ഒന്ന് ഫ്ലഷ് ചെയ്ത് റീസെറ്റ് ചെയ്യണംന്നു തോന്നുമ്പോൾ.
എപ്പഴും ചെന്ന് കേറാന്ന് ഉറപ്പുള്ള സ്ഥലങ്ങൾ വേണം.
ഡാ ഞാൻ അങ്ങോട്ട് വരാണെന്നു മെസ്സേജ് അയക്കുമ്പോൾ തിരിച്ചു മൈ ഗേറ്റ് ഗസ്റ്റ് കോഡ് അയച്ചു തരുന്ന ആൾകാർ
കയറി ചെല്ലുമ്പോൾ ചിരിക്കുന്ന സെക്യൂരിറ്റി ചേട്ടൻ ഉള്ള ഫ്ലാറ്റ്, ഭാര്യയോ ഭർത്താവോ അല്ലാത്തവർക്കും പ്രവേശനമുള്ള ഇടങ്ങൾ
വാതിൽ തുറക്കുമ്പോൾ ഓടി ചെന്ന് കെട്ടിപ്പിടിക്കാൻ ഒരാളുള്ള ആ ഇടത്തേക്ക് എത്താനാകുന്നു ഈ കാത്തിരിപ്പ് മുഴുവൻ.
ഷവറിന്റെ ചുവട്ടിലെ ദീർഘ കുളി ഒരു അയഞ്ഞ കുർത്തിയും ഒരു പലാസോ പാന്റും ഇട്ടു വരുമ്പോൾ നിങ്ങൾക് ഇഷ്ടമുള്ള ചൂടുള്ള പാസ്ത ഉണ്ടാക്കി ആശാൻ ബാക്ക് to വർക്ക് പോയി.
മുംബയിലെ കൊൽക്കത്തയിലെ തെരുവുകളിലെ ആൾക്കൂട്ടങ്ങളിൽ കിട്ടുന്ന ഒരു privacy ഉണ്ട് ചുറ്റുമുള്ള ലോകത്തായിരിക്കുനേരവും നമ്മള്കുള്ള ഒരിടം. ബാൽക്കണിയിൽ ഇരുട്ടിലൂടെ ദൂരെ വാഹനങ്ങൾ നീങ്ങുന്നത് നോക്കി നിൽകുമ്പോൾ കിട്ടുന്നതും അതാണ്.
ഒരു ഗ്ലാസ് വൈനും പിടിച്ചു ബാൽക്കണിയിൽ പോയി നിക്കുമ്പോൾ അടുത്ത് വന്നു നനവ് മാറാത്ത തല തോർത്തി തരുന്ന ഒരാൾ. പ്രായം കൂടും തോറും മുടീടെ നീളവും കൊറഞ്ഞു വന്നതെന്താവാം, ആണുങ്ങൾക്ക് വളരുന്ന താടി ബോധമാവുന്നപോലെ നമ്മൾ പെണ്ണുങ്ങൾക്ക് കുറയുന്ന മുടിയായാണോ ബോധം, ആർക്കറിയാം
തടിയനെ കെട്ടിപിടിക്കുമ്പോൾ മെല്ലെനെ എവിടുന്നോ ഒരു സമാധാനത്തിന്റെ പുതപ്പിൽ കയറിയ പോലെ ആണ്.
കൊറച്ചു കഴിയുമ്പോൾ എന്റെ കണ്ണ് നിറഞ്ഞു വരും. എന്തിനാണെന്ന് എനിക്ക് തന്നെ അറിയില്ലെങ്കിലും അവൻ ഒന്നും ചോദിച്ചില്ലെങ്കിലും ഞാൻ ഒന്നും പറഞ്ഞില്ലെങ്കിലും
ഗസ്റ്റ് ആയിട്ടും നമ്മൾ വന്നാൽ വല്യ റൂം കയ്യടക്കാൻ മാത്രം സ്വാതന്ത്രം ഉള്ള ഫ്ലാറ്റ്. വീട്ടുകാരൻ സോഫയിൽ കിടക്കേണ്ടി വരുന്നത് പോലത്തെ കുറ്റബോധങ്ങൾക്ക് കൂടി ഇന്ന് അവധിയാണ്.
ഗുഡ് നൈറ്റ് നൈറ്റ് കിസ്സ് തന്നിട്ടും പോകാൻ വിടാതെ ഉറങ്ങി പോകുന്ന വരെ അടുത്തിരുത്തും
മുടിയിൽ കൈകൊണ്ട് തൊടുമ്പോൾ പാതി ഉറക്കത്തിലും അച്ഛനെ, കുഞ്ഞു ഫ്രോക്കിട്ടു നടന്നതൊക്കെ അങ്ങനെ സന്തോഷമുള്ള എന്തൊക്ക കണ്ടോണ്ട് ഉറങ്ങി പോണം
രാവിലെ എണീക്കണ്ടാത്ത മതിയാകും വരെ പുതച്ച് കിടക്കാവുന്ന നമ്മിൽ അർപ്പിതമായ കടമകൾ ഒന്നും ഇല്ലാത്ത ആരോടും ഒന്നിനോടും ഒരു ഉത്തരവാദിത്തവുമില്ലാത്ത ഒരു അലസത ദിനം.
എല്ലാവർക്കും കാമുകനോ രഹസ്യകാരനോ ആയിട്ടോ അല്ലാതെയോ ആത്മാവിനു ഒരു സ്വസ്ഥതക്കാരൻ വേണം
നമ്മളാരാണ് മറന്നു പോകുന്ന കാലത്ത് അടുത്ത് ചെന്ന് കെട്ടിപിടിക്കാനും മടിയിൽ കിടന്നു സുരക്ഷിതമായിട്ട് ഉറങ്ങാനും ജഡ്ജ് ചെയ്യാത്ത ഒരിടം.
Last updated