When your favourite artist dies
പ്രിയപ്പെട്ട കലാകാരൻ പിരിഞ്ഞു പോകുമ്പോൾ
മുകുന്ദൻ മരിക്കുമ്പോൾ കൂടെ കൊണ്ടുപോകുന്നത് എന്റെ ക്ഷുഭിത യൗവനമായിരിക്കും
ഡൽഹിയുടെ കൊൽക്കത്തയുടെ നഗരവീഥികളിലൂടെ അകക്കണ്ണാലെ കണ്ട കാഴ്ചകൾ
MT പോകുമ്പോൾ ഞാനും വിമലയും കുമയൂൺ താഴ്വരയിൽ ഇനി എന്തെന്നറിയാതെ നിന്നുപോകും
പുനത്തിലിന്റെ കൂടെ പോയത് എന്റെ ഏറ്റവും പ്രിയപ്പെട്ട കുട്ടിക്കാല ഓർമകളാണ്
തറവാട്ടിൽ രാത്രി വലിയുപ്പ സ്മാരക ശിലകൾ വായിച്ചിട്ട് എനിക്കും ഉമ്മച്ചിക്കും കഥ പറഞ്ഞു തരുന്നത്
nബഷീറും പദ്മരാജനും നമുക്ക് ഓർമ്മവെക്കും മുൻപേ കടന്നുപോയത് എത്ര നന്നായി
ഇർഫാൻ പോയത് കേട്ടപ്പോൾ നഷ്ടപെട്ടത് സ്‌ക്രീനിൽ കാണാറുള്ള ഏറ്റവും സാമ്യത തോന്നിയ ഒരാളായിരുന്നു\
മനസ്സുകൊണ്ട് നമ്മൾ ജീവിച്ച നൂറു ജീവിതങ്ങളിൽ പലതും ഇടക്ക് മുറിഞ്ഞുപോകുന്ന പോലെ
പ്രിയപ്പെട്ട കലാകാരൻ മരിക്കുമ്പോൾ നമ്മളിലെ ഒരു ഭാഗം തന്നെയല്ലേ കൊഴിഞ്ഞുപോകുന്നത്
#RIP Irfan, you will be missed.
Last updated