Hugs
ചിലപ്പോൾ നിങ്ങൾക്ക് തോന്നാം ഇതല്ലാതെ ഒന്നും പറയാൻ ഉണ്ടാവാറില്ലേന്നു, എന്തെന്നാൽ
സ്നേഹിക്കപ്പെട്ടൂ എന്ന് അറിയുന്നതിനേക്കാൾ മനുഷ്യനെ സ്വാതന്ത്രനാക്കുന്ന ഒന്നും ഇല്ല
എല്ലാവരും ഒരിക്കലെങ്കിലും ഒരു കാമുക കണ്ണാലെ അവനവനെ കണ്ടു നോക്കണം
നമ്മളുടെ കൊച്ചു കൊച്ചു കുറവുകളിൽ ഓഹ് നമ്മൾ അത്ര നല്ലതല്ല എന്നൊക്കെ തോന്നുമ്പോൾ
ശരിക്കും സ്നേഹമുള്ള സന്തോഷമുള്ള കാരുണ്യമുള്ള നമ്മളെ തന്നെ ഒന്ന് കാണാൻ
ഇടക്കൊക്കെ ആരേലും കെട്ടിപിടിക്കണം, ഒന്നും മനസിലാവാതെ ഇരിക്കുന്ന ദിവസങ്ങളില്ലേ അപ്പൊ
അതിലും പ്രധാനം എന്താണെന്ന് അറിയോ, ഓടിച്ചെന്നു കെട്ടിപ്പിടിക്കാൻ ആരൊക്കെയോ ഉണ്ടെന്ന പ്രതീക്ഷ
Last updated