Kinassery | Mehar's Digital Garden
Kinassery is a utopia kind of non existing space that I wish to create. These ideas are about the world I wish to see and live.
എല്ലാർക്കും മനസിൽ ഒരു സമത്വ സുന്ദര ഭാരതം കാണില്ലേ, നമ്മളുടെ മനസ്സിൽ ശരിയെന്നു തോന്നുന്ന, നമ്മൾക്കു മതിയായ അളവിൽ സ്വാതന്ത്ര്യമുള്ള ഒരു സ്ഥലം. ഓരോരുത്തർക്കും ഓരോരോ ഭാവന ആയിരിക്കും അങ്ങനത്തെ ഒരു സ്ഥലത്തെ പറ്റി. മദ്യപുഴകൾ ഒഴുകുന്ന ഹൂറിമാരുള്ള ഒരു സ്വർഗത്തെപ്പറ്റി പണ്ട് ഉസ്താദുമാർ പറയുന്നതോർക്കുന്നു. പിന്നെ വലുതായപ്പോൾ അങ്ങനെ മരിച്ചുപോയിട്ട് കിട്ടും എന്നതൊക്കെ വൻ റിസ്ക് ഏർപ്പാടാണെന്ന് തോന്നി.
നമ്മൾ ഓരോരുത്തരും നമ്മൾക്ക് ശരിയെന്നു തോന്നുന്ന, നീതി നടപ്പയെന്നു ഉറപ്പുള്ള ഒരു ലോകത്ത് ജീവിക്കാൻ കൊതിക്കുന്നു, നമ്മൾ അറിയാതെ തന്നെ നാം അതിനായി പ്രയത്നിക്കുന്നു. യാത്രകൾ പോകുന്നതാണ് ജീവിതത്തിന്റെ യഥാർത്ഥ അർത്ഥം എന്ന് വിശ്വസിക്കുന്ന ഒരാൾ യാത്രപോകുന്നതിന്റെ കൂടെ തന്റെ സുഹൃത്തുക്കളെ അതിനായി പ്രേരിപ്പിക്കുകയും ചെയ്യുന്ന പോലെ.
കിണാശ്ശേരി അത് പോലെ ഓരോരുത്തരുടെയും മനസിലെ സമത്വം സുന്ദര ലോകമാണ്. പല രീതിയിൽ നാം അതിനെ യാഥാർഥ്യമാക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്റെ കിനാശ്ശേരിയെ പറ്റിയുള്ള ചിന്തകളും ആഗ്രഹങ്ങളുമാണ് ഞാൻ ഡിജിറ്റൽ ഗാർഡനിലൂടെയും പോഡ്കാസ്റ്റിലൂടെയും പങ്കുവെക്കാൻ ശ്രമിക്കുന്നത്.
Last updated